Jul 22, 2013

ശരീരത്തിന് വിശപ്പും മനസ്സിന് ആഹാരവും നല്‍കിയ പുണ്യ റംസാന് സ്വാഗതം.....  നന്മയുണ്ടാകട്ടെ....................

പക്ഷികള്‍ക്കും
വഴി തെറ്റുന്നു …

ക്ഷികള്‍ക്കും പ്രാണികള്‍ക്കും ജീവിതത്തില്‍ മനുഷ്യരെപ്പോലെ ഒരു ജീവിത പാതയുണ്ട്. ഒരു പ്രത്യേക റൂട്ടിലൂടെ അവര്‍ സഞ്ചരിക്കുകയും വഴി കണ്ടെത്തുകയും ചെയ്യുന്നു. ഇര തേടലും ഇണയെ കണ്ടെത്തലും, ശത്രുക്കള്‍ വരുന്നുണ്ടോ എന്നറിയുന്നതും പക്ഷികളുടെ ഈ പ്രത്യേക കഴിവുപയോഗിച്ചാണ്.പ്രകൃതിയില്‍ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന കൊടും ക്രൂരതയ്ക്ക് പാവം ഇത്തരം ജീവികള്‍ ബലിയാടുകളാകുന്നു. മൊബൈല്‍ ഫോണിന്റെയും മറ്റു വയര്‍ലെസ് നെറ്റുവര്‍ക്കുകളുടെയും ഉപയോഗം ഇത്തരം പക്ഷികലുടെ വഴി തെറ്റിക്കുന്നതിലൂടെ അവയുടെ ജീവിതം താളം തെറ്റുന്നു എന്നാണ് പുതിയ കണ്ടെത്തല്‍.ആധുനിക സാങ്കേതിക വിദ്യയുടെയും ശാസ്ത്രപുരോഗതിയുടെയും ചിറകിലേന്തി അമാനുഷികതയിലേക്കിറങ്ങുന്ന മനുഷ്യനുണ്ടോ ഇത്തരം പ്രശ്നങ്ങലെ കുറിച്ച് ചിന്തിക്കാന്‍ നേരം …!!!

മനുഷ്യന്റെ ആധുനിക സൗകര്യങ്ങള്‍ പാവം മൃഗങ്ങളെയും പക്ഷികളെയും ബാധിക്കുന്നതിലൂടെ അത് മനുഷ്യ രാശിയുടെ തന്നെ നിലനില്‍പിന് ഭീഷണിയായിത്തീരുന്നതിലേക്കാണ് ഇത്തരം വിദഗ്ധ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് .

സ്വകാര്യ മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ കാര്യത്തില്‍ കേരളത്തെ വെല്ലാന്‍ മറ്റൊരു സ്ഥലവും ലോകത്തില്ലെന്നതാണ് സത്യം. സൗജന്യമായും ഓഫറുകളായും മാര്‍ക്കറ്റിംഗ് നടത്തിയാല്‍ മലയാളികള്‍ വേഗം വീണു പോകുന്നു എന്നതു തന്നെ സത്യം...

എന്തിനധികം, ഇന്ത്യയിലെ പൊതുമേഖലാ കമ്മ്യൂണിക്കേഷന്‍ ശൃംഗലയായ BSNL പോലും മാനവരാശിക്കു നാശം വിതക്കുന്ന ഇത്തരം മാരകമായ വയര്‍ലെസ് നെറ്റുവര്‍ക്കുകള്‍ ഉപയോഗിക്കുന്നുവെന്നതു തന്നെ വലിയ കഷ്ടം.മത്സരിച്ച് ഓഫറുകളുടെ പിന്നാലെ പായുന്ന മലയാളികള്‍ അഞ്ചും ആറും മൊബൈല്‍ കണക്ഷനുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ച് റേഡിയേഷന്‍ വരുത്തിവെച്ച് അവനവന്റെ കുഴിതോണ്ടുകയാണെന്ന് അറിയുന്നതേയില്ല. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ കേരളത്തില്‍ പെറ്റുപെരുകുന്നതില്‍ എന്തിനത്ഭുതം കാട്ടണം.

നിലവിലുള്ള മൊബൈല്‍ നെറ്റുവര്‍ക്കുകളും പുതിയതായി തുടങ്ങുന്ന കമ്പനികളും ഉപഭോക്താക്കളുടെ പ്രീതിനേടാനും നല്ല സര്‍വ്വീസ് കാഴ്ച വെക്കാനും വേണ്ടി നിയമത്തെ കാറ്റില്‍ പറത്തിക്കൊണ്ട്, അനുവദിച്ച പരിധിയുടെ പത്തിരട്ടി സിഗ്നല്‍ കവറേജ്, അന്തരീക്ഷത്തിലൂടെ കടത്തിവിടുന്നു.GPRS, Packet Data, Wireless Link
തുടങ്ങിയ നെറ്റ് വര്‍ക്കുകള്‍ മൊബൈലിലൂടെ ലഭ്യമാക്കുമ്പോള്‍ ഇവയുടെ പരിധി എത്രയോ കൂടുതലാണ്.

ശക്തമായ ഇത്തരം സിഗ്നലുകളുടെ അതിപ്രസരം അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നതു മൂലം പക്ഷികള്‍ക്കും പ്രാണികള്‍ക്കും അവയുടെ വഴിതെറ്റുന്നു. തേനീച്ചകള്‍ക്ക് തേനുള്ള പൂവിന്റെ മണം അറിയാനും കണ്ടെത്താനുമുള്ള കഴിവ് ഇതിനാല്‍ നഷ്ടപ്പെടുകയും വംശനാശഭീഷണി നേരിടുന്നു എന്നു പറയുമ്പോള്‍ അദ്ഭുതം തോന്നുന്നില്ലേ...

വവ്വാലുകള്‍ ഒരുപ്രത്യേക ശബ്ദം പുറപ്പെടുവിച്ച് അതിന്റെ പ്രതിധ്വനിക്ക് അനുസൃതമായി സഞ്ചരിക്കുന്ന ജീവികളാണ്. ഇത്തരം ശക്തമായ സിഗ്നലുകള്‍ക്കിടയില്‍ അവയുടെ സിഗ്നലുകള്‍ വെറും തൂവല്‍ പട്ടങ്ങള്‍.

ഇന്റര്‍നെറ്റും മറ്റു വയര്‍ലെസ് നെറ്റുവര്‍ക്കുകളും ഉണ്ടാക്കുന്ന ശല്യങ്ങളും കറച്ചൊന്നുമല്ല.ഇപ്പോള്‍ ഉപയോഗിക്കുന്ന പാക്കറ്റ് ഡാറ്റകളുടെ പത്തിരട്ടി വേഗത നല്കുന്ന Wi-Fi, Wi-MAX പോലുള്ള നെറ്റുവര്‍ക്കുകളുടെ വരവ് മനുഷ്യരാശിക്ക് ഭീഷണിയുയര്‍ത്തുന്നു.

മൊബൈല്‍ ഫോണിന്റെ നിരന്തര ഉപയോഗം മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നതോടൊപ്പം ആന്തരിക പ്രക്രിയകളും ലൈംഗികആരോഗ്യവും നശിപ്പിക്കുന്നു. ഇത്തരം സിഗ്നലുകള്‍ ശരീര കോശങ്ങളുമായി പ്രവര്‍ത്തിച്ച് മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധശേഷി ഇല്ലാതാകുകുന്നതിന് കാരണമായിത്തീരുന്നു.

ചുരുക്കത്തില്‍ പക്ഷികള്‍ക്കും പ്രാണികള്‍ക്കും അവരുടെ ലോകത്ത് പരസ്പരം ആശയവിനിമയം നടത്താന്‍ പറ്റാതെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. നാളെ ഇവ ഭീമമായ ഒരു ഭൂകമ്പം പോലെ മനുഷ്യരാശിക്കു നേരെ വാ പൊളിക്കുന്നതും കാത്ത് നമുക്കിരിക്കാം.


അഷ്റഫലി...

Jul 25, 2012

കഥ


പാമ്പ് !
മഞ്ഞ തലയും തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു പാമ്പ് ...
ഇടവഴിയിലെ ആ വളവിലെത്തുമ്പോള്‍ ഭയമാണ്..ആ പാമ്പിനെ ഞാനിന്നുവരെ മുഴുവനായും കണ്ടിട്ടില്ല. പക്ഷേ എന്നും മാളത്തില്‍ നിന്ന് തലയിട്ട് എന്നെ നോക്കി പേടിപ്പിക്കും...പിന്നെ മെല്ലെ മാളത്തിലേക്ക് വലിയും.

ഭംഗിയുള്ള അതിന്റെ കണ്ണുകള്‍ നല്ല രസമാണ് പക്ഷേ ശാഖകളുള്ള അതിന്റെ നീണ്ട നാക്ക്.....ഹോ....!!!
സര്‍പ്പദംശനമേറ്റ് മരിച്ച മാധവേട്ടന്റെ കഥ മുത്തശ്ശി പറഞ്ഞതോര്‍മ്മ വരും...

ഇന്ന് രാവിലെ ധൃതിയില്‍ സ്കൂളിലേക്കുള്ള യാത്രയില്‍ ഇടവഴിയിലെ വളവില്‍ ആദ്യമായി ഞാനാ പാമ്പിനെ മുഴുവനായും കണ്ടു...............!

ചോരയൊലിപ്പിച്ച് കണ്ണു തള്ളി തീരെ ചെറിയ ഒരു പാമ്പ്...................
കല്ലെറിഞ്ഞും വടി കൊണ്ടാടിച്ചും അതിന്റെ മാംസം പുറത്തു വന്നിരിക്കുന്നു...

കുസൃതിപ്പിള്ളേരുടെ പണിയാകും...
ഈശ്വരാ.............. എന്തിനീ പാമ്പ് മാളത്തിനു പുറത്തു വന്നു......?
ജീവന്റെ നേരിയ അംശം ബാക്കി നിന്ന അതിന്റെ തല പൊക്കി അവസാനമായി എന്നെ ഒന്നു നോക്കി...

ദയനീയതയുടെ നോട്ടം... നിസ്സഹായതയുടെയും....!!

Jul 26, 2010

ഗുരു പൂര്‍ണിമ

ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണു
ഗുരുര്‍ദേവോ മഹേശ്വര:
ഗുരു: സാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവേ നമ:
അക്ഷര മുറ്റത്ത് കാലെടുത്തു വെക്കാന്‍ സഹായിച്ച എല്ലാ ഗുരുക്കന്മാര്‍ക്കും
"സദ്ഗമയ" ഞാന്‍ സമര്‍പ്പിക്കുന്നു ...

Jun 30, 2010

സ്ത്രീ ശരീരം പീഠിപ്പിക്കപ്പെടേണ്ടതല്ല.....
ആദരിക്കപ്പെടേണ്ടതാണ്...
സ്ത്രീ ജനനിയാണ്...അമ്മയാണ്...
ഭാര്യയാണ്....സഹോദരിയാണ്..
കാമുകിയാണ്...പുത്രിയാണ്...
സ്ത്രീ ശരീരത്തില്‍ നിന്നല്ലാതെ ലോകത്തൊരു പുരു‍ഷനും ജന്മമെടുത്തിട്ടില്ലെന്നോര്‍ക്കുക...
Jun 1, 2010

വിവേകം

വികാരം വിവേകത്തെ കീഴടക്കുമ്പോള്‍ മനുഷ്യന്‍ തെറ്റുകാരനാകുന്നു...

Dec 8, 2009

കഥ...

ലോട്ടറി ജിഹാദ്
സ്ഥലത്തെ പ്രധാന ലോട്ടറി വില്‍പ്പനക്കാരന്‍ ബാവയുടെ കടയില്‍ പതിവില്‍ കവി‍ഞ്ഞ ആള്‍ക്കൂട്ടം...!
സ്ഥലത്തെ ആസ്ഥാന കള്ളു കുടിയന്‍ പുരമനയില്‍ ചന്ദ്രന് ലോട്ടറി വീണിരിക്കുന്നു 10,000 രൂപ...
വിവരമറിഞ്ഞ ചന്ദ്രന്റെ പാതിയടഞ്ഞ കണ്ണുകള്‍ പുറത്തേക്ക് തള്ളി ...അങ്ങാടിയില്‍ തല്ലുണ്ടാക്കിയും കൂലിപ്പണിചെയ്തും കിട്ടുന്ന കാശുകൊണ്ട് പൈന്റ് വാങ്ങിയടിച്ച് നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ചന്ദ്രന്‍ 10,000 കിട്ടിയസന്തോഷത്തില്‍ ബീവറേജ് പരമ്പര ദൈവങ്ങള്‍ക്ക് സ്തുതിയും പറഞ്ഞ് ഷാപ്പിലേക്കോടി.

വൈകുന്നേരം, കീറിയ നിക്കറിട്ട് വെള്ളമടിച്ച് ബോധം പോയ ചന്ദ്രനെ സുഹൃത്തുക്കള്‍ പരോപകാരമായിപതിവുപോലെ ബാവയുടെ പീടികത്തിണ്ണയില്‍ പ്രതിഷ്ഠിച്ചു...

പുരമനയില്‍ ചന്ദ്രന്‍ വാളും പരിചയും വെച്ച് കീഴടങ്ങുന്ന ദയനീയ കാഴ്ച...

പിന്നീടിന്നുവരെ ബാവാന്റെ ഒരു ലോട്ടറിയും ചന്ദ്രന്‍ മിസ്സാക്കിയിട്ടില്ല.രാവിലെ തന്നെ ലക്കി നമ്പരുകള്‍ സെലക്ട്ചെയ്ത് മൂളിപ്പാട്ടും പാടി ചന്ദ്രന്‍ നടന്നു നീങ്ങും.

പിന്നീടും ഒന്നു രണ്ടു തവണ ചന്ദ്രന് ലോട്ടറി വീണു , സാധാരണ നാട്ടുകാരുടെ പുച്ഛത്തിനു പാത്രമായ ചന്ദ്രന്‍അതോടെ കുടിച്ചിട്ടു തന്നെ നാട്ടുകാരെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചു.
രാത്രി ഫുള്‍ റേഞ്ചില്‍ അങ്ങാടിയിലെത്തിയ ചന്ദ്രന്‍ പഴശ്ശി രാജ സിനിമയിലെ ഡയലോഗ് അനുകരിച്ചുകൊണ്ടുപൂരപ്പാട്ടിനു തുടക്കം കുറിച്ചു.

ചന്ദ്രന്റെ കുടി നിങ്ങള്‍ കാണാന്‍ പോകുന്നതേയുള്ളൂ......തെണ്ടികളേ...”

എരന്നും തൊരന്നും കാല്‍ക്കല്‍ വീണും ഒരു പൈന്റു വാങ്ങാന്‍ പാടുപെട്ടിരുന്ന ചന്ദ്രന്റെ ശക്തമായ പ്രതിഷേധംനാട്ടുകാര്‍ക്കെതിരെ ഇരമ്പി . അറിയാവുന്ന എല്ലാ ഭാഷയിലും ചന്ദ്രന്‍ നാട്ടുകാരെ തെറി വിളിച്ചു...

ഋതുഭേതങ്ങള്‍ മാറി മാറി വന്നു ചന്ദ്രന്റെ ലോട്ടറിയടിക്കു തിരശ്ശീല വീണു...
ശുക്കൂറിനും സുലൈമാനും തുടര്‍ച്ചയായി രണ്ടു തവണ 20,000 വീണു.
പുരമനയില്‍ ചന്ദ്രന്റെ നെറ്റി ചുളിഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ വീണു 10,000 മുജീബിന്

സാമ്പത്തിക മാന്ദ്യം പിടിച്ചു കുലുക്കിയ ചന്ദ്രന്‍ ഒരു പൈന്റിനായി മൂന്നു പേരുടെയും കാല്‍ക്കല്‍ വീണു. കള്ളുകുടിക്കാനാണെങ്കില്‍ കാശു തരില്ലെന്ന് ശുക്കൂറും സുലുവും മുജീബും തറപ്പിച്ചു പറഞ്ഞു. കുടിക്കാനല്ലെങ്കില്‍പിന്നെന്തിനാ ചന്ദ്രന് കാശ് നേര്‍ച്ച നടത്താനോ...?

അന്നു രാത്രി ഒരു ഫുള്‍ അകത്താക്കി നടുറോട്ടില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പുരമനയില്‍ ചന്ദ്രന്‍ പുതിയസമരത്തിന് തുടക്കം കുറിച്ചു...

ലോട്ടറി ജിഹാദ്
ലോട്ടറി ജിഹാദ്
ചന്ദ്രന്‍ അലറി വിളിച്ചു.
നാട്ടുകാര്‍ ചുറ്റും കൂടി
എന്താ ചന്ദ്രാ പ്രശ്നം...?

കണ്ടില്ലേ മാസം ഒരൊറ്റ ഹിന്ദുവിനും ലോട്ടറിയടിച്ചില്ല ,മൂന്നെണ്ണവും മുസ്ലിമീങ്ങള്‍ക്ക് തന്നെ ഇതാണ്നാട്ടുകാരേ........

ലോട്ടറി ജിഹാദ്

- ശുഭം -

Dec 3, 2009

ദൈവാനുഗ്രഹത്താല്‍ മഹത്തായ ഒരു യോനിയില്‍ നിന്നും പിറവിയെടുത്ത പുരുഷന്മാരെ ...!
അതേ യോനിയെത്തന്നെ നിങ്ങള്‍ കാമിക്കുകയും
പ്രാപിക്കുകയും ചെയ്യുന്നുവോ ...?

കാമ വെറിയില്‍ കാഴ്ച മങ്ങി പിഞ്ചുമടിക്കുത്തഴിക്കുന്ന കാടന്‍മാരേ...!
നാളെ വീണ്ടും നിങ്ങള്‍ പിറവിയെടുക്കാന്‍ പോകുന്നത് ഒരു നികൃഷ്ട
യോനിയില്‍ നിന്നാണെന്ന സത്യം തിരിച്ചറിയാന്‍ നിങ്ങള്‍ക്കു
കഴിഞ്ഞിരുന്നെങ്കില്‍...

കേവലം സാന്ദര്‍ഭികവും നിസ്സാരവുമായ ഒരു മരണം കൊണ്ട്
അവസാനിക്കുന്നതാണ് മനുഷ്യ ജന്മം
എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ...?
സന്ദര്‍ഭവും സാഹചര്യവും നോക്കാതെ അനീതിക്കെതിരെ
ശബ്ദമുയര്‍ത്തുന്നവന്‍ വിഢിയാണെങ്കില്‍...!
ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്നത് വിഢിത്തമാണെങ്കില്‍...!
ഒരല്‍പം വിഢിത്തമില്ലാതെ ജീവിക്കുന്നവന്‍ ബുദ്ധിമാനല്ലെന്ന്
ഞാന്‍ വിശ്വസിക്കുന്നു ...!!!