Jul 22, 2013

പക്ഷികള്‍ക്കും
വഴി തെറ്റുന്നു …

ക്ഷികള്‍ക്കും പ്രാണികള്‍ക്കും ജീവിതത്തില്‍ മനുഷ്യരെപ്പോലെ ഒരു ജീവിത പാതയുണ്ട്. ഒരു പ്രത്യേക റൂട്ടിലൂടെ അവര്‍ സഞ്ചരിക്കുകയും വഴി കണ്ടെത്തുകയും ചെയ്യുന്നു. ഇര തേടലും ഇണയെ കണ്ടെത്തലും, ശത്രുക്കള്‍ വരുന്നുണ്ടോ എന്നറിയുന്നതും പക്ഷികളുടെ ഈ പ്രത്യേക കഴിവുപയോഗിച്ചാണ്.പ്രകൃതിയില്‍ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന കൊടും ക്രൂരതയ്ക്ക് പാവം ഇത്തരം ജീവികള്‍ ബലിയാടുകളാകുന്നു. മൊബൈല്‍ ഫോണിന്റെയും മറ്റു വയര്‍ലെസ് നെറ്റുവര്‍ക്കുകളുടെയും ഉപയോഗം ഇത്തരം പക്ഷികലുടെ വഴി തെറ്റിക്കുന്നതിലൂടെ അവയുടെ ജീവിതം താളം തെറ്റുന്നു എന്നാണ് പുതിയ കണ്ടെത്തല്‍.ആധുനിക സാങ്കേതിക വിദ്യയുടെയും ശാസ്ത്രപുരോഗതിയുടെയും ചിറകിലേന്തി അമാനുഷികതയിലേക്കിറങ്ങുന്ന മനുഷ്യനുണ്ടോ ഇത്തരം പ്രശ്നങ്ങലെ കുറിച്ച് ചിന്തിക്കാന്‍ നേരം …!!!

മനുഷ്യന്റെ ആധുനിക സൗകര്യങ്ങള്‍ പാവം മൃഗങ്ങളെയും പക്ഷികളെയും ബാധിക്കുന്നതിലൂടെ അത് മനുഷ്യ രാശിയുടെ തന്നെ നിലനില്‍പിന് ഭീഷണിയായിത്തീരുന്നതിലേക്കാണ് ഇത്തരം വിദഗ്ധ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് .

സ്വകാര്യ മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ കാര്യത്തില്‍ കേരളത്തെ വെല്ലാന്‍ മറ്റൊരു സ്ഥലവും ലോകത്തില്ലെന്നതാണ് സത്യം. സൗജന്യമായും ഓഫറുകളായും മാര്‍ക്കറ്റിംഗ് നടത്തിയാല്‍ മലയാളികള്‍ വേഗം വീണു പോകുന്നു എന്നതു തന്നെ സത്യം...

എന്തിനധികം, ഇന്ത്യയിലെ പൊതുമേഖലാ കമ്മ്യൂണിക്കേഷന്‍ ശൃംഗലയായ BSNL പോലും മാനവരാശിക്കു നാശം വിതക്കുന്ന ഇത്തരം മാരകമായ വയര്‍ലെസ് നെറ്റുവര്‍ക്കുകള്‍ ഉപയോഗിക്കുന്നുവെന്നതു തന്നെ വലിയ കഷ്ടം.മത്സരിച്ച് ഓഫറുകളുടെ പിന്നാലെ പായുന്ന മലയാളികള്‍ അഞ്ചും ആറും മൊബൈല്‍ കണക്ഷനുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ച് റേഡിയേഷന്‍ വരുത്തിവെച്ച് അവനവന്റെ കുഴിതോണ്ടുകയാണെന്ന് അറിയുന്നതേയില്ല. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ കേരളത്തില്‍ പെറ്റുപെരുകുന്നതില്‍ എന്തിനത്ഭുതം കാട്ടണം.

നിലവിലുള്ള മൊബൈല്‍ നെറ്റുവര്‍ക്കുകളും പുതിയതായി തുടങ്ങുന്ന കമ്പനികളും ഉപഭോക്താക്കളുടെ പ്രീതിനേടാനും നല്ല സര്‍വ്വീസ് കാഴ്ച വെക്കാനും വേണ്ടി നിയമത്തെ കാറ്റില്‍ പറത്തിക്കൊണ്ട്, അനുവദിച്ച പരിധിയുടെ പത്തിരട്ടി സിഗ്നല്‍ കവറേജ്, അന്തരീക്ഷത്തിലൂടെ കടത്തിവിടുന്നു.GPRS, Packet Data, Wireless Link
തുടങ്ങിയ നെറ്റ് വര്‍ക്കുകള്‍ മൊബൈലിലൂടെ ലഭ്യമാക്കുമ്പോള്‍ ഇവയുടെ പരിധി എത്രയോ കൂടുതലാണ്.

ശക്തമായ ഇത്തരം സിഗ്നലുകളുടെ അതിപ്രസരം അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നതു മൂലം പക്ഷികള്‍ക്കും പ്രാണികള്‍ക്കും അവയുടെ വഴിതെറ്റുന്നു. തേനീച്ചകള്‍ക്ക് തേനുള്ള പൂവിന്റെ മണം അറിയാനും കണ്ടെത്താനുമുള്ള കഴിവ് ഇതിനാല്‍ നഷ്ടപ്പെടുകയും വംശനാശഭീഷണി നേരിടുന്നു എന്നു പറയുമ്പോള്‍ അദ്ഭുതം തോന്നുന്നില്ലേ...

വവ്വാലുകള്‍ ഒരുപ്രത്യേക ശബ്ദം പുറപ്പെടുവിച്ച് അതിന്റെ പ്രതിധ്വനിക്ക് അനുസൃതമായി സഞ്ചരിക്കുന്ന ജീവികളാണ്. ഇത്തരം ശക്തമായ സിഗ്നലുകള്‍ക്കിടയില്‍ അവയുടെ സിഗ്നലുകള്‍ വെറും തൂവല്‍ പട്ടങ്ങള്‍.

ഇന്റര്‍നെറ്റും മറ്റു വയര്‍ലെസ് നെറ്റുവര്‍ക്കുകളും ഉണ്ടാക്കുന്ന ശല്യങ്ങളും കറച്ചൊന്നുമല്ല.ഇപ്പോള്‍ ഉപയോഗിക്കുന്ന പാക്കറ്റ് ഡാറ്റകളുടെ പത്തിരട്ടി വേഗത നല്കുന്ന Wi-Fi, Wi-MAX പോലുള്ള നെറ്റുവര്‍ക്കുകളുടെ വരവ് മനുഷ്യരാശിക്ക് ഭീഷണിയുയര്‍ത്തുന്നു.

മൊബൈല്‍ ഫോണിന്റെ നിരന്തര ഉപയോഗം മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നതോടൊപ്പം ആന്തരിക പ്രക്രിയകളും ലൈംഗികആരോഗ്യവും നശിപ്പിക്കുന്നു. ഇത്തരം സിഗ്നലുകള്‍ ശരീര കോശങ്ങളുമായി പ്രവര്‍ത്തിച്ച് മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധശേഷി ഇല്ലാതാകുകുന്നതിന് കാരണമായിത്തീരുന്നു.

ചുരുക്കത്തില്‍ പക്ഷികള്‍ക്കും പ്രാണികള്‍ക്കും അവരുടെ ലോകത്ത് പരസ്പരം ആശയവിനിമയം നടത്താന്‍ പറ്റാതെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. നാളെ ഇവ ഭീമമായ ഒരു ഭൂകമ്പം പോലെ മനുഷ്യരാശിക്കു നേരെ വാ പൊളിക്കുന്നതും കാത്ത് നമുക്കിരിക്കാം.


അഷ്റഫലി...





1 comment:

  1. ഒരു മൊബൈല്‍ ഡിവൈസിലാണിത് വായിക്കുന്നത്.

    എന്ത് ചെയ്യാം.

    ReplyDelete