Jul 25, 2012

കഥ


പാമ്പ് !
മഞ്ഞ തലയും തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു പാമ്പ് ...
ഇടവഴിയിലെ ആ വളവിലെത്തുമ്പോള്‍ ഭയമാണ്..ആ പാമ്പിനെ ഞാനിന്നുവരെ മുഴുവനായും കണ്ടിട്ടില്ല. പക്ഷേ എന്നും മാളത്തില്‍ നിന്ന് തലയിട്ട് എന്നെ നോക്കി പേടിപ്പിക്കും...പിന്നെ മെല്ലെ മാളത്തിലേക്ക് വലിയും.

ഭംഗിയുള്ള അതിന്റെ കണ്ണുകള്‍ നല്ല രസമാണ് പക്ഷേ ശാഖകളുള്ള അതിന്റെ നീണ്ട നാക്ക്.....ഹോ....!!!
സര്‍പ്പദംശനമേറ്റ് മരിച്ച മാധവേട്ടന്റെ കഥ മുത്തശ്ശി പറഞ്ഞതോര്‍മ്മ വരും...

ഇന്ന് രാവിലെ ധൃതിയില്‍ സ്കൂളിലേക്കുള്ള യാത്രയില്‍ ഇടവഴിയിലെ വളവില്‍ ആദ്യമായി ഞാനാ പാമ്പിനെ മുഴുവനായും കണ്ടു...............!

ചോരയൊലിപ്പിച്ച് കണ്ണു തള്ളി തീരെ ചെറിയ ഒരു പാമ്പ്...................
കല്ലെറിഞ്ഞും വടി കൊണ്ടാടിച്ചും അതിന്റെ മാംസം പുറത്തു വന്നിരിക്കുന്നു...

കുസൃതിപ്പിള്ളേരുടെ പണിയാകും...
ഈശ്വരാ.............. എന്തിനീ പാമ്പ് മാളത്തിനു പുറത്തു വന്നു......?
ജീവന്റെ നേരിയ അംശം ബാക്കി നിന്ന അതിന്റെ തല പൊക്കി അവസാനമായി എന്നെ ഒന്നു നോക്കി...

ദയനീയതയുടെ നോട്ടം... നിസ്സഹായതയുടെയും....!!